തൃശൂർ ജില്ല ചില വിവരങ്ങൾ







പ്രാചീനകാലത്ത് തൃശൂർ അറിയപ്പെട്ടിരുന്ന പേര് - വിഷാദാദ്രിപുരം

🔮 തൃശൂരിൻറെ പഴയപേര് - തൃശ്ശിവപേരൂർ

🔮 കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് - തൃശൂർ

🔮 ഏറ്റവുമധികം ജലസേചന സൗകര്യമുള്ള ജില്ല - തൃശൂർ

🔮 പീച്ചി അണക്കെട്ട് നിർമ്മാണത്തിന് മുൻകൈ എടുത്ത കൊച്ചി പ്രധാനമന്ത്രി - ഇക്കണ്ടവാര്യർ

🔮 പീച്ചി, വാഴാനി അണക്കെട്ടുകൾ സ്ഥിതിചെയ്യുന്ന പുഴ - കേച്ചേരി പുഴ

🔮 ഗുരുവായൂർ മുൻപ് അറിയപ്പെട്ടിരുന്ന പേര് - ഗുരുവായൂർവട്ടം

🔮 ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത് - ഗുരുവായൂർ

🔮 ഗുരുവായൂർ ക്ഷേത്രം വക ആനത്താവളം - പുന്നത്തൂർ കോട്ട

🔮 ലോകത്തിലെ ഏറ്റവും വലിയ എലിഫൻറ് പാർക്ക് - പുന്നത്തൂർ കോട്ട

🔮 യുനെസ്‌കോയുടെ ഏഷ്യാ-പസഫിക്ക് അവാർഡ് നേടിയ കേരളത്തിലെ ക്ഷേത്രം -  വടക്കുംനാഥ ക്ഷേത്രം

🔮 കുലശേഖര കാലഘട്ടത്തിൽ ഗോളനിരീക്ഷണ കേന്ദ്രം
 സ്ഥിതിചെയ്തിരുന്ന സ്ഥലം - മഹോദയപുരം

🔮 സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ നിയോജകമണ്ഡലം - ഇരിങ്ങാലക്കുട

🔮 പീച്ചി, വാഴാനി, ചിമ്മിനി വന്യജീവി സങ്കേതങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല - തൃശൂർ

🔮 കേരളത്തിലെ ഏക ക്രിസ്ത്യൻരാജവംശം - വില്ല്വാർ വട്ടം

🔮 വില്ല്വാർ വട്ടം രാജകുടുംബത്തിൻറെ ആസ്ഥാനം -  കോട്ടയിൽ കോവിലകം, തൃശൂർ

🔮 ഇന്ത്യയിൽ ഏറ്റവും ജൈവ വൈവിധ്യമാർന്ന നദി -  ചാലക്കുടി പുഴ

🔮 ചാലക്കുടിപ്പുഴയിൽ സ്ഥിതിചെയ്യുന്ന പ്രധാന അണക്കെട്ടുകൾ - ഷോളയാർ, പെരിങ്ങൽക്കുത്ത്

🔮 കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം - അതിരപ്പള്ളി

🔮 പെരിങ്ങൽക്കുത്ത്, അതിരപ്പള്ളി, വാഴച്ചാൽ എന്നീവെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല - തൃശൂർ

🔮 തൃശൂർ പൂരം നടക്കുന്ന മലയാള മാസം - മേടമാസം

🔮 കേരള കലാമണ്ഡലം സ്ഥാപിച്ചത് - വള്ളത്തോൾ (1930)

🔮 കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് - ചെറുതുരുത്തി

🔮 ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്ത്യൻ പള്ളി - തൃശൂർ പുത്തൻ പള്ളി

🔮 സാഹിത്യകാരന്മാരുടെ തീർത്ഥാടന കേന്ദ്രം എന്നറിയപ്പെടുന്നത് - ഉണ്ണായി വാര്യർ സ്മാരക കലാനിലയം (ഇരിങ്ങാലക്കുട)

🔮 കേരള ലളിതകലാ അക്കാദമി, സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയുടെ ആസ്ഥാനം -   തൃശൂർ

🔮 കേരള പോലീസ് അക്കാദമി സ്ഥിതിചെയ്യുന്നത്  -    രാമവർമ്മപുരം തൃശൂർ

🔮 KSFE ഹെഡ് ഓഫീസ് സ്ഥിതിചെയ്യുന്നത് - തൃശൂർ

🔮 ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് -  പീച്ചി

🔮 അപ്പൻ തമ്പുരാൻ സ്മാരകം - അയ്യന്തോൾ

🔮 കേരള കാർഷിക സർവ്വകലാശാല ആസ്ഥാനം  -    മണ്ണുത്തി

🔮 കേരളത്തിലെ ഏത്തവാഴ ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് -  കണ്ണാറ

🔮 കേരളത്തിലെ കൈതച്ചക്ക ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് - വെള്ളാനിക്കര

🔮 കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA) ആസ്ഥാനം - മുളങ്കുന്നത്തുകാവ്‌

Comments

Popular posts from this blog

കോഓപ്പറേറ്റീവ് ബാങ്ക് എക്സാം ചോദ്യങ്ങൾ.. cooperative bank exam kerala previous year questions

പൊതു അറിവ്

കെമിസ്ട്രി പഠിക്കാം