ചോദ്യങ്ങൾ








1. അമേരിക്കയിലെ അമ്പതാമത്തെ സംസ്ഥാനം?
Ans : ഹവായ്
2. "അക്ഷരനഗരം " എന്നറിയപ്പെടുന്ന പട്ടണം?
Ans : കോട്ടയം
3. ആല്‍മരത്തിന്‍റെ ശാസ്ത്രീയ നാമം?
Ans : ഫൈക്കസ് ബംഗാളെന്‍സിസ്
4. മുഗൾ സാമ്രാജ്യത്തിൽ പൊതുജനങ്ങൾക്ക് ദർശനം നൽകിയിരുന്നത്?
Ans : ദിവാൻ - ഇ- ആം ൽ വച്ച്
5. സംസ്ഥാനങ്ങൾക്ക് സമ്പൂർണ്ണ സ്വയം ഭരണം (Provincial Autonomy) വ്യവസ്ഥ ചെയ്ത നിയമം?
Ans : 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്
6. ഗയാനായുടെ ദേശീയ മൃഗം?
Ans : ചെമ്പുലി
7. 1903-ല്‍ ശാസ്താംകോട്ടയില്‍ വച്ചു നടത്തിയ പ്രഭാഷണത്തില്‍ അയിത്തം അറബിക്കടലില്‍ തള്ലേണ്ടകാലം അതിക്രമിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിച്ചത്?
Ans : ചട്ടമ്പിസ്വാമികള്‍
8. ഏത്ന 'ദീതീരത്താണ് കട്ടക് സ്ഥിതി ചെയ്യുന്നത്?
Ans : മഹാനദി
9. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ദാമോദർവാലി പദ്ധതി ആരംഭിച്ചത്?
Ans : ഒന്നാം പഞ്ചവത്സര പദ്ധതി
10. ബി.എസ്.എഫിന്‍റെ ആപ്തവാക്യം?
Ans : മരണംവരെയും കർമ്മനിരതൻ
11. ദക്ഷിണേന്ത്യയിലെ അശോകൻ എന്നറിയപ്പെടുന്നത്?
Ans : അമോഘ വർഷൻ
12. " മൈ സ്ട്രഗിൾ " ആരുടെ ആത്മകഥയാണ്?
Ans : ഇകെ നായനാർ
13. ജലദോഷത്തിന് ഉത്തമ ഔഷധമായ ജീവകം?
Ans : ജീവകം C
14. കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക്?
Ans : നെയ്യാർ
15. കേരളത്തില്‍ “ഇംഗ്ലീഷ്ചാനല്‍” എന്നറിയപ്പെടുന്ന നദി?
Ans : മയ്യഴിപുഴ
16. "അശ്മകം" എന്നറിയിപ്പട്ടിരുന്ന തുറമുഖം?
Ans : കൊടുങ്ങല്ലൂർ
17. ഭീകരവാദവിരുദ്ധ ദിനം?
Ans : മെയ് 21
18. അന്താരാഷ്ട്ര റെഡ് ക്രോസ് ദിനമായി ആചരിക്കുന്നത്?
Ans : മെയ് 8 (ജീൻ ഹെൻറി ഡ്യൂനന്‍റ്ന്‍റെ ജന്മദിനം )
19. ഇന്ദുലേഖയുടെ കര്‍ത്താവ്?
Ans : ഒ.ചന്തുമേനോന്‍
20. ശതവാഹനൻമാരുടെ ഔദ്യോഗിക ഭാഷ?
Ans : പ്രാകൃത്
21. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം?
Ans : അരുണാചൽ പ്രദേശ്
22. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി?
Ans : ജോസഫ് മുണ്ടശ്ശേരി
23. നളചരിതം ആട്ടക്കഥ എഴുതിയതാര് ?
Ans : ഉണ്ണായി വാര്യര്‍
24. പാക് കടലിടുക്കിന്‍റെ ആഴം വർദ്ധിപ്പിച്ച് കപ്പൽ ചാൽ നിർമ്മിക്കുന്ന പദ്ധതി?
Ans : സേതുസമുദ്രം പദ്ധതി
25. പഞ്ചായത്തീരാജ് ദിനം?
Ans : ഏപ്രിൽ 24
26. സര്‍വ്വോദയ പ്രസ്ഥാനം ആരംഭിച്ചത്?
Ans : ജയപ്രകാശ് നാരായണന്‍
27. ഭൂകമ്പം; അഗ്നിപർവ്വത സ്ഫോടനം മറ്റും ഉണ്ടാകുമ്പോഴുണ്ടാകുന്ന ശബ്ദതരംഗങ്ങൾ?
Ans : ഇൻഫ്രാസോണിക്
28. സിന്ദ് പീർ ( ജീവിക്കുന്ന സന്യാസി ) എന്നറിയപ്പെട്ട മുഗൾ ചക്രവർത്തി?
Ans : ഔറംഗസീബ്
29. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ ഘനികളുള്ള സംസ്ഥാനം?
Ans : കർണ്ണാടകം
30. ‘കറുത്തമ്മ’ ഏത് കൃതിയിലെ കഥാപാത്രമാണ്?
Ans : ചെമ്മീൻ
31. പശ നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്?
Ans : യൂറിയ ഫോർമാൽഡിഹൈഡ്
32. ബ്രിട്ടീഷുകാരുടെ ധൂർത്തിനെതിരെ സാമ്പത്തിക ചോർച്ചാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്?
Ans : ദാദാഭായി നവറോജി
33. ഗാന്ധി സമാധാന പുരസ്കാരം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?
Ans : കൂടൽ കമ്മീഷൻ
34. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വമുള്ള തടാകം?
Ans : സാംബാർ തടാകം (രാജസ്ഥാൻ)
35. ജനസംഖ്യ ഏറ്റവും കൂടിയ സംസ്ഥാനം?
Ans : ഉത്തർപ്രദേശ്
36. കയ്യൂർ സമരം നടന്ന വര്‍ഷം?
Ans : 1941
37. മംഗൾയാൻ ദൗത്യത്തിന്റെ തലവൻ?
Ans : പി.കുഞ്ഞികൃഷ്ണൻ
38. പുതിയ നക്ഷത്രങ്ങൾ പിറക്കുന്നത്?
Ans : നെബുലയിൽ നിന്ന്
39. വാണ്ടി വാഷ് യുദ്ധത്തിൽ പരാജയപ്പെട്ട ഫ്രഞ്ച് സൈന്യാധിപൻ?
Ans : കണ്ട് ഡി ലാലി
40. സർക്കാർ ഉദ്യോഗങ്ങളിൽ സ്ത്രീകൾക്ക് 35% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം?
Ans : ബീഹാർ
41. ലോകത്തിലെ ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി?
Ans : പെരിഗ്രീൻ ഫാൽക്കൺ
42. ഗാംബിയയുടെ നാണയം?
Ans : ഡലാസി
43. ഈച്ചയുടെ ശ്വസനാവയവം?
Ans : ട്രക്കിയ
44. ആദ്യത്തെ ബ്രിക്സ് (BRICS ) സമ്മേളനം നടന്നത്?
Ans : യെകറ്റെറിൻബർഗ് - റഷ്യ- 2009
45. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിലെ ആദ്യത്തെ സൈനിക കലാപം?
Ans : വെല്ലൂർ കലാപം (1806)
46. ‘ഒറിജിൻ ഓഫ് സ്പീഷിസ്’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?
Ans : ചാൾസ് ഡാർവിൻ
47. ജിഞ്ചി വൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?
Ans : മോണ
48. ലോകസഭയുടെ സാധാരണ കാലാവധിയെത്ര?
Ans : 5 വർഷം
49. സംഘ കാലഘട്ടത്തിൽ യുദ്ധത്തിൽ തോൽക്കുന്ന രാജാവ് മരണം വരെ ഉപവസിക്കുന്ന അനുഷ്ഠാനം അറിയപ്പെട്ടിരുന്നത്?
Ans : വടക്കിരിക്കൽ
50. വേലുത്തമ്പി ദളവ ഏത് രാജാവിന്‍റെ ദിവാൻ ആയിരുന്നു?
Ans : അവിട്ടം തിരുനാൾ ബാലരാമവർമ്മ

Comments

Popular posts from this blog

കോഓപ്പറേറ്റീവ് ബാങ്ക് എക്സാം ചോദ്യങ്ങൾ.. cooperative bank exam kerala previous year questions

പൊതു അറിവ്

കെമിസ്ട്രി പഠിക്കാം