കേരളം ജില്ലാ അറിവ്





1⃣ കൊല്ലം നഗരം പണികഴിപ്പിച്ചതാര്
✅ സാപിർ ഈസോ
(തേൻ വഞ്ചി, ദേശിംഗനാട് പന്തലായനി, കുരക്കേനി തുടങ്ങിയ പേരിൽ അറിയപ്പെടുന്ന ജില്ല കൊല്ലമാണ്)

ഇനി ട്രോൾ കണ്ടു psc പഠിക്കാം click here

2⃣ കേരളത്തിലെ ഏറ്റവും നല്ല നഗരം എന്ന കൊല്ലത്ത് വിശേഷിപ്പിച്ച വിദേശസഞ്ചാരി
✅ ഇബ്ൻ ബത്തൂത്ത
(പ്രാചീനകാലത്ത് ചൈനയുമായി വ്യാപാരം ഉണ്ടായിരുന്ന സ്ഥലമാണ് കൊല്ലം)

3⃣ ഏതു രാജ്യത്തിന്റെ സഹായത്തോടുകൂടിയാണ് നീണ്ടകര ഫിഷറീസ് കമ്യൂണിറ്റി പ്രോജക്റ്റ് സ്ഥാപിച്ചത്
✅ നോർവേ
(ചവറയിലെ ഇന്ത്യൻ റെയർ എർത്തുമായി സഹകരിച്ച രാജ്യം ഫ്രാൻസാണ്)

4⃣ ലക്ഷംവീട് പദ്ധതിയുടെ ഉപജ്ഞാതാവ് ആര്
✅എം.എൻ. ഗോവിന്ദൻ നായർ
(ലക്ഷം വീട് പദ്ധതി ഉദ്ഘാടനം ചെയ്തത്? ചിതറ)

5⃣ കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി
✅ കല്ലട ജലസേചന പദ്ധതി
(കേരളത്തിലെ ആദ്യ ജലസേചനപദ്ധതിയും കല്ലടയാണ്)

6⃣ ഏറ്റവും കുറച്ച് വില്ലേജുകളുള്ള താലൂക്ക്
✅ കുന്നത്തൂർ
(കേരളത്തിലെ വിസ്തീർണ്ണം കുറഞ്ഞ താലൂക്ക്? കുന്നത്തൂർ)

7⃣ ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി എവിടെ നിലവിൽവന്നു
✅ തെന്മല
(ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക്? തെന്മല)

8⃣ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
✅ ശാസ്താംകോട്ട കായൽ
(പാലരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് കൊല്ലത്താണ്)

9⃣ കേരളത്തിലെ ആദ്യത്തെ ജലപാത ബന്ധിപ്പിച്ചിരിക്കുന്ന സ്ഥലങ്ങൾ
✅ കൊല്ലം- കോട്ടപ്പുറം
(കളിമൺ വ്യവസായത്തിന് പ്രസിദ്ധി നേടിയ കൊല്ലം ജില്ലയിലെ സ്ഥലമാണ് കുണ്ടറ)

1⃣0⃣ കേരളത്തിൽ ഏറ്റവും ചൂട് കൂടിയ സ്ഥലം
✅ പുനലൂർ
(പുനലൂർ തൂക്കുപാലത്തിന്റെ ശില്പി-ആൽബർട്ട് ഹെൻട്രി)

1⃣1⃣ കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തം നടന്ന സ്ഥലം
✅ പെരുമൺ ദുരന്തം
(1988 ജൂലൈ എട്ടിന് അഷ്ടമുടിക്കായലിൽ)

1⃣2⃣ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം
✅ മലനട
(കേരളത്തിലെ ചിലന്തി ക്ഷേത്രം- കൊടുമൺ)


1⃣3⃣ കേരളത്തെ പറ്റി പരാമർശിക്കുന്ന കോസ്മാസ് ഇൻഡിക്കോപ്ലീസ്റ്റസ് രചിച്ച പ്രാചീന ഗ്രന്ഥം
(സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് 2015)
✅ ടോപ്പ്ഗ്രാഫിയ ഇൻഡിക്ക ക്രിസ്റ്റൃന
(ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ലയാണ് കൊല്ലം)

1⃣4⃣ കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതിയിൽ സ്ഥാപിച്ചതെവിടെ
✅ കൊട്ടാരക്കര
(ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയ സ്ഥലമാണ് പട്ടാഴി)

1⃣5⃣ ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു
✅ കൊല്ലം, സർദാർ വല്ലഭായി പട്ടേൽ പോലീസ് മ്യൂസിയം
(ചുറ്റമ്പലം ഇല്ലാത്ത പരബ്രഹ്മ ക്ഷേത്രം സ്ഥിതിചെയ്യുന്നത്-ഓച്ചിറ)

1⃣6⃣ ഇന്ത്യയിലെ ആദ്യ സുനാമി മ്യൂസിയം സ്ഥിതിചെയ്യുന്നത്
✅ ആഴീക്കൽ
(കേരളത്തിലെ ആദ്യത്തെ തൂണിമിൽ കൊല്ലത്താണ്)

1⃣7⃣ കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ
✅ നീണ്ടകര
(ദൈവത്തിന്റെ സ്വന്തം തലസ്ഥാനം എന്നറിയപ്പെടുന്നത് കൊല്ലത്തെയാണ്)

1⃣8⃣ പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് മുൻകൈയെടുത്ത വ്യക്തി
✅കെ.കെ. നായർ
(ഏറ്റവും കുറച്ച് റെയിൽവേ പാതയുള്ള ജില്ലയാണ് പത്തനംതിട്ട)

1⃣9⃣ ജലത്തിലെ പൂരം എന്നറിയപ്പെടുന്നത്
✅ ആറന്മുള ഉത്രട്ടാതി വള്ളംകളി
(ഉത്രട്ടാതി വള്ളംകളി നടക്കുന്ന നദിയാണ് പമ്പ)

2⃣0⃣ കേരളത്തിലെ താറാവുവളർത്തൽ കേന്ദ്രം
✅ നിരണം
(ഇന്ത്യയിലിൽ സീറോ ജനസംഖ്യാ വളർച്ചാനിരക്ക് കൈവരിച്ച ആദ്യ ജില്ല പത്തനംതിട്ടയാണ്)

2⃣1⃣ ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനം (ലോകത്തിലെ രണ്ടാമത്തെത്) ഏത്
✅ മാരാമൺ കൺവെൻഷൻ
(കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം ചെറുകോൽപുഴ യാണ്)

2⃣2⃣ കേരളത്തിലെ ഏറ്റവും വിസ്തൃതി കൂടിയ വനം ഡിവിഷൻ
✅ റാന്നി
(കേരളത്തിലെ ആദ്യത്തെ വനം ഡിവിഷൻ-കോന്നി)

2⃣3⃣ ആനയുടെ മുഴുവൻ ആർത്തിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം
✅ ഗവി മ്യൂസിയം
(ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ലയാണ് പത്തനംതിട്ട)

2⃣4⃣ കേരള കരിമ്പ് ഗവേഷണകേന്ദ്രം
✅ തിരുവല്ല
(പത്തനംതിട്ട ജില്ലയിലെ പ്രസിദ്ധമായ വെള്ളച്ചാട്ടമാണ് പെരുന്തേനരുവി)

2⃣5⃣ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോർ ആന്റ് ഫോക് ആർട്സിന്റെ ആസ്ഥാനം
✅ മണ്ണടി
(പത്തനംതിട്ട ജില്ലയുടെ ആസ്ഥാനം അച്ചൻകോവിലാർ നദിയുടെ തീരത്തും കൊല്ലം ജില്ല ആസ്ഥാനം അഷ്ടമുടിക്കായലിന്റെ തീരത്തും സ്ഥിതിചെയ്യുന്നു read more.. 

Comments

Popular posts from this blog

കോഓപ്പറേറ്റീവ് ബാങ്ക് എക്സാം ചോദ്യങ്ങൾ.. cooperative bank exam kerala previous year questions

പൊതു അറിവ്

കെമിസ്ട്രി പഠിക്കാം